നാടൻ കോഴി വറുത്തരച്ചത്
തനി നാടൻ രുചിയിലൊരുക്കാം തേങ്ങാ വറുത്ത് അരച്ച നാടൻ കോഴിക്കറി.
ചേരുവകൾ
- നാടൻ കോഴി : 1 കിലോ
- സവാള : 4 എണ്ണം
- ഇഞ്ചി : 1 വലിയ കഷ്ണം
- വെളുത്തുള്ളി : 1 കുടം
- പച്ചമുളക് : 4 എണ്ണം
- ഉള്ളി : 15 എണ്ണം
- ഇറച്ചി മസാല : 3 ടീസ്പൂൺ
- മുളകുപൊടി : 2 ടീസ്പൂൺ
- മല്ലിപ്പൊടി : 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി : 1 ടീസ്പൂൺ
- ഗരം മസാല : 1 ടീസ്പൂൺ
- വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
അരപ്പ് തയാറാക്കാൻ
- തേങ്ങ : 1/2 കപ്പ്
- വറ്റൽ മുളക് : 4 എണ്ണം
- മല്ലിപ്പൊടി : 1 ടീസ്പൂൺ
- ഗരം മസാല : 1/2 ടീസ്പൂൺ
- ചെറിയ ഉള്ളി : 6 എണ്ണം
പാകം ചെയ്യുന്ന വിധം
ഉരുളി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. പച്ചമുളക്, ഉള്ളി, കറിവേപ്പില ചേർക്കുക. നന്നായി വഴന്നു കഴിയുമ്പോൾ മസാലപ്പൊടി, മുളക് പൊടി, മല്ലിപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ഉപ്പും ചേർത്ത് ചെറു തീയിൽ വേവിക്കുക.
അരയ്ക്കാൻ ഉള്ള ചേരുവകൾ നന്നായി പാനിൽ വഴറ്റിയെടുക്കുക. തേങ്ങ നന്നായി ചുവന്നശേഷം തണുക്കാനായി വയ്ക്കുക. തണുത്തശേഷം അൽപം വെള്ളം ചേർത്ത് അരച്ചെടുത്ത് നന്നായി വെന്ത ഇറച്ചിയിൽ ചേർത്ത് തിളച്ചു കഴിയുമ്പോൾ വാങ്ങുക.